Latest NewsKeralaNews

ഓഫീസിലെ ശുചീകരണ തൊഴിലാളിയെ തൊഴിലുടമയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ

അഹമ്മദാബാദ് : ഓഫീസില്‍ ശുചീകരണത്തിനായി വന്ന തൊഴിലാളി സ്ത്രീയെ തൊഴിലുടമയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് സാമൂഹിക മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ ഭാവ്‌നഗര്‍ കുബാര്‍വാഡിലാണ് സംഭവം.

Read Also : രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിന് ഫേസ്ബുക്കിൽ പൊങ്കാല

40 വയസുകാരിയായ സ്ത്രീ പതിവുപോലെ ഓഫീസില്‍ ശുചീകരണത്തിന് വന്നതായിരുന്നു. ആ സമയം അവിടെ തൊഴിലുടമ കപില്‍ ചുദാസാമയും സുഹൃത്തുക്കളായ രാഗേഷ് മക്‌വാന, ദിനേഷ് മക്‌വാന എന്നിവരും ഉണ്ടായിരുന്നു. യുവതി ഓഫീസിനകത്ത് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ പുറത്തേക്കുള്ള വാതില്‍ പെട്ടെന്ന് പൂട്ടുകയായിരുന്നു. മൂന്ന് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കഴിഞ്ഞ എപ്രില്‍ ഒന്നിനായിരുന്നു സംഭവം. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഭയന്ന യുവതി നടന്ന സംഭവങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാല്‍, ആ ഓഫീസിലെ ജോലി അവര്‍ ഉപേക്ഷിച്ചു.

യുവതി ഓഫീസിലെ ജോലി ഉപേക്ഷിച്ചതോടെ അക്രമിസംഘം വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. മേയ് 14 ഓടെയാണ് ബലാത്സംഗ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത് യുവതി അറിയുന്നത്. തകര്‍ന്ന പോയ അവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button