KeralaLatest News

ഫെമിനിസത്തെയും കമ്മ്യൂണിസത്തെയും മറയാക്കി കൗൺസിലിങ് എന്ന വ്യാജേന ലൈംഗികത സമൂഹത്തിൽ ഇൻജെക്ട് ചെയ്യുന്നവരെ കുറിച്ച് അഞ്ജു

വിജയ് . പി. നായരെന്ന ഞരമ്പൻ ബ്ലോഗറേക്കാൾ ഒട്ടും കുറവല്ല ശ്രീലക്ഷ്മിയുടെ ടോക്സിക് ആയിട്ടുള്ള പോസ്റ്റുകൾ

അഞ്ജു പാർവതി പ്രഭീഷ് (21-5-2021)   പ്രമുഖ നവോത്ഥാന സെക്സോളജിസ്റ്റ് നായികയുടെ പോസ്റ്റ് കണ്ടപ്പോൾ ഞാനാലോചിച്ചത് മറ്റൊരു കാര്യമാണ്. ഇത്തരത്തിലൊരു പോസ്റ്റ് ഒരു പുരുഷനാണ് എഴുതിയതെന്ന് വയ്ക്കുക. ആ പുരുഷൻ ഇടതുപക്ഷചിന്താധാരയിൽ വിശ്വസിക്കാത്ത, അതിനെ എതിർക്കുന്ന ഒരു വലതനോ നിഷ്പക്ഷനോ ആണെന്നും വിചാരിക്കുക. എങ്കിലിവിടെ എന്തായിരുന്നേനേ പുകിൽ ! എങ്കിലിവിടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പറഞ്ഞ് ചാനലുകളായ ചാനലുകൾ തോറും കയറി ഇറങ്ങിയേനേ സ്ത്രീപക്ഷവാദികൾ .

ഇല്ലാത്ത റേപ്പ് ജോക്ക് പൊക്കിയെടുത്ത് ബഹിഷ്കരണവാദവുമായി ഇറങ്ങിയ അതേ വക്കീലമ്മമാരൊക്കെ ആ പോസ്റ്റിട്ട പുരുഷനെതിരെ കോടതിയിൽ കേസുമായി പോയേനേ. ഇതിപ്പോൾ പെൺകുട്ടികളോട് പരസ്യമായി ടെസ്റ്റ് ഡ്രൈവിങ്ങ് എടുത്തേ കെട്ടാവൂയെന്ന് ആഹ്വാനം ചെയ്തത് നവോത്ഥാന മതിലു കെട്ടിയ ചുവന്ന പെൺകുട്ടിയായതിനാൽ പ്രശ്നമേയില്ല. അത് പിന്നെ തുറന്നെഴുത്താണല്ലോ . ഇടതു സൈബറിടങ്ങളിൽ തുറന്നെഴുത്തെന്ന പേരിൽ എത്രമേൽ ടോക്സിക്കായ എന്തിനും പേര് ഒന്നാണ് – നിലപാട്.

വിജയ് . പി. നായരെന്ന ഞരമ്പൻ ബ്ലോഗറേക്കാൾ ഒട്ടും കുറവല്ല ശ്രീലക്ഷ്മിയുടെ ടോക്സിക് ആയിട്ടുള്ള പോസ്റ്റുകൾ . അയാൾ കൗൺസിലിങ്ങ് എന്ന വ്യാജേന തന്റെ ചാനലിലൂടെ അശ്ലീലം കുത്തി നിറച്ചപ്പോൾ ഈ യുവതി അദ്ധ്യാപികയെന്ന രീതിയിലും സെക്സ് എഡ്യൂക്കേറ്റർ എന്ന പേരിലും പോസ്റ്റുകളിലൂടെ തന്റെ ലൈംഗിക ദാരിദ്ര്യം ഒഴുക്കി വിട്ടുവെന്ന വ്യത്യാസം മാത്രം. ഒരു പക്ഷേ വിജയ് പി.നായരേക്കാൾ ഭയക്കേണ്ടിയിരിക്കുന്നത് ഇവരെയാണ് . കാരണം അദ്ധ്യാപനം എന്ന ഏറ്റവും മഹത്തരമായ തൊഴിലിടത്തിലിരുന്ന് ഒരു അദ്ധ്യാപിക ഒരിക്കലും പറഞ്ഞു കൂടാത്ത സഭ്യതയുടെ സീമകൾ എല്ലാം ലംഘിക്കുന്ന അശ്ലീലങ്ങൾ ആവർത്തിച്ചു പറയുന്നുണ്ട്. കൗൺസിലിങ്ങ് എന്ന വ്യാജേന ഏറ്റവും ടോക്സിക് ആയതും അബദ്ധജഡിലവുമായ ലൈംഗികത സമൂഹത്തിലേയ്ക്ക് ഇഞ്ചെക്ട് ചെയ്യുന്നുണ്ട്. എല്ലാത്തിനും മറയായി ഫെമിനിസത്തെയും കമ്മ്യൂണിസത്തെയും ഒരു പോലെ ഉപയോഗിക്കുന്നുണ്ട്.

കൂട്ടുകാരിയുടെ ആവലാതിയെന്ന പേരിൽ ശ്രീലക്ഷ്മി അവതരിപ്പിച്ച പ്രശ്നം സമൂഹത്തിലെ പലരും അനുഭവിക്കുന്ന ഒരു ഇഷ്യൂ തന്നെയാണ്. അതിൽ ആൺ-പെൺ വ്യത്യാസമൊന്നുമില്ല. പുരുഷന്മാരിലെ ഇറക്ഷണൽ പ്രോബ്ലം പോലെ തന്നെ ഗൗരവതരമാണ് സ്ത്രീകളിൽ കണ്ടുവരുന്ന വജൈനസ്മിസ്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ പരസ്പരം ചർച്ച ചെയ്ത് , മെഡിക്കലി ട്രീറ്റഡ് ആയി ജീവിതം ആഘോഷപൂർവ്വം കൊണ്ടാടുന്നതാണ് ദാമ്പത്യം. ദാമ്പത്യമെന്നതിനും പ്രണയമെന്നതിനും ഒക്കെ ദിനം പ്രതി നാലു നേരം penetration എന്നർത്ഥമില്ല. പോസ്റ്റിൽ പറഞ്ഞതു പോലെ ഒരു ക്ഷമതാ ടെസ്റ്റ് അല്ല വിവാഹവും ദാമ്പത്യവും . ഇരുകാലുകൾക്കുമിടയിലെ ആ അവയവങ്ങൾ മാത്രം കൊണ്ടുള്ള ഉപയോഗം മാത്രമാണ് ദാമ്പത്യമെന്നും പങ്കാളിത്തമെന്നും ധരിച്ചു വച്ചിരിക്കുന്നതല്ല യഥാർത്ഥ സെക്സ് കൗൺസിലിങ്ങ് .

read also : ‘ശർദ്ദിച്ചു വയ്ക്കുന്ന വൃത്തികേടുകള്‍ക്കു കയ്യും കണക്കുമില്ല’; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി രശ്മി ആ…

സെക്സ് എന്ന വിഷയത്തില്‍ സാമാന്യവിദ്യാഭ്യാസം പോലും നല്‍കാത്ത ഈ നാട്ടില്‍ ,അതു സംബന്ധിയായ വിഷയങ്ങളെ എങ്ങനെ സമീപിക്കണമെന്നറിയാത്ത ബഹുഭൂരിപക്ഷത്തിന്‍റെ പ്രതിനിധിയാണ് ഈ നവോത്ഥാന നായിക. ഭാഷ പോലും വികൃതമാവുന്ന വിഷയസംസ്കാരമാണത്. ഏബിൾ ആയ ശരീരത്തിലിരുന്ന് ഒരു disabilityയെ അപമാനിക്കുന്നതല്ല കൗൺസിലിങ്ങ് . എത്ര മ്ലേച്ഛമായാണ് ഒരു disability യെ ഈ സ്ത്രീ വിലയിരുത്തിയത്. ഇതൊക്കെയാണോ നവോത്ഥാനം ഉയർത്തിക്കാട്ടുന്ന മാനവികത ?

അത്രയും ടോക്സിക്കായ പോസ്റ്റിട്ടിട്ടും അതിനെ വിട്ടു കള, നെഗറ്റീവ് പബ്ലിസിറ്റി എന്നൊക്കെ ഇപ്പോൾ ഓരിയിട്ടു നടക്കുന്ന പുരോഗമന സിങ്കങ്ങളാണ് ഇതിനെപ്പോലുള്ള അസ്സൽ കൃമികളെ സെലിബ്രിട്ടിയാക്കിയത്. വിജയ്.പി.നായരെ ഇവൾ തല്ലിയപ്പോൾ കൈയ്യടിച്ച , ( ഭാഗ്യലക്ഷ്മി തല്ലിയത് പരോക്ഷമായെങ്കിലും അവരുടെ പേര് അയാൾ പരാമർശിച്ചിരുന്നു ) അന്ന് ഈ യുവതിയെയും മറ്റൊരാളെയും ( ഭാഗ്യലക്ഷ്മിയുടെ തല്ലിനു അയാൾക്ക് അർഹതയുണ്ട് ) നിലപാടിന്റെ റാണിമാരാക്കിയ പുരോഗമനവാദികളോട് ഒരു ചോദ്യം ആ പോസ്റ്റ് കണ്ട് അപമാനിതനായ ഒരു disabled person ( ആ കൂട്ടുകാരിയുടെ ഭർത്താവ്) നാളെ ഇവളെ തല്ലിയാൽ അയാളെ നിലപാടിന്റെ രാജാവ് ആയി നിങ്ങൾ വാഴിക്കുമോ ? കയ്യടിക്കുമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button