പട്ടാമ്പി: എസിവി ന്യൂസിൻ്റെ പട്ടാമ്പി ബ്യൂറോ മുൻ ന്യൂസ് ക്യാമറാമാൻ അഖിൽ (32) കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. അസുഖ ബാധിതനായി കഴിഞ്ഞ 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. കൊറോണ വൈറസ് രോഗം വഷളായതിനെ തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. 3 വർഷത്തോളം പട്ടാമ്പിയിൽ ന്യൂസ് ക്യാമറാമാനായിരുന്ന അഖിൽ പിന്നീട് വിദേശത്ത് ജോലി നോക്കിയിരുന്നു. തിരികെ എത്തിയ ശേഷം ഫ്രീലാൻസ് ഫോട്ടോ, വീഡിയോഗ്രഫി രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു
Post Your Comments