COVID 19Latest NewsNewsIndia

കോവിഡ് വാക്​സിനെടുക്കുന്നവര്‍ക്ക്​ ഒരു ലക്ഷം രൂപ സബ്​സിഡി ; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

ന്യൂഡൽഹി : “കോവിഡ്​ പശ്​ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന രൂപം നല്‍കിയ​ ദുരിതാശ്വാസ പദ്ധതിയാണിത്​. അതിന്‍റെ ഭാഗമായി ദിവസവും തെരഞ്ഞെടുത്ത പതിനായിരം പേര്‍ക്ക്​ അരലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്​ കോവിഡ്​ വാക്​സിന്‍ സബ്​സിഡിയായി നല്‍കുന്നത്​. താഴെ തന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക.” വൈറലാകുന്ന ഈ മെസ്സേജിന് പിന്നിലെ സത്യാവസ്ഥ പുറത്ത്.

Read Also : നയൻ‌താര കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിത്രം അഭിനയമെന്ന് ആക്ഷേപം ; തെളിവുകളുമായി സോഷ്യൽ മീഡിയ

”ലോകാരോഗ്യ സംഘടനയല്ലേ, അവര്‍ ഇങ്ങനെ പറ്റിക്കുകയൊക്കെ ചെയ്യുമോ? അതും ഈ മഹാമാരിക്കാലത്ത്​…” എന്നൊക്കെ ചിന്തിച്ച്‌​ ക്ലിക്ക്​ ചെയ്യുന്നവരാകും അധികവും. പാതിവിലക്ക്​ ഹെഡ്​ സെറ്റ്​ വില്‍പനക്ക്​ എന്ന്​ പറഞ്ഞ്​ ഉഡായിപ്പ്​ വെബ്​സൈറ്റില്‍ ഒരു പരസ്യം കണ്ടമാത്രയില്‍ പോയി തലവെച്ച്‌​ കൊടുത്ത്​ കാശ്​ കളഞ്ഞ ഉന്നത പൊലീസുദ്യോഗസ്​ഥര്‍ വരെയുള്ള നാടാണിത്​. അപ്പോള്‍, ഒരുലക്ഷം സബ്​സി​ഡിയെന്നു കേട്ടാല്‍ നമ്മളെ പോലുള്ള സാധാരണക്കാരൊക്കെ എപ്പോള്‍ ചെന്നു ക്യൂ നിന്നു എന്ന്​ ചോദിച്ചാല്‍ മതി.

എന്നാല്‍ ഇത്​ സംഗതി വ്യാജമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ തരുന്ന മുന്നറിയിപ്പ്​. അങ്ങനൊരു സബ്​സിഡി ഡബ്ല്യു.എച്ച്‌​.ഒ ഏര്‍പ്പെടുത്തിയിട്ടേ ഇല്ലത്രെ. ബാങ്കിങ്​ പാസ്​വേഡ്​ അടക്കമുള്ള വ്യക്​തിഗത വിവരങ്ങള്‍ ചോര്‍ത്തി വഞ്ചിക്കാനുള്ള ഏതോ കുബുദ്ധികളാണ്​ ഈ തട്ടിപ്പിനുപിന്നില്‍ എന്നാണ്​ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രസ്​ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) നല്‍കുന്ന വിവരം. ലോട്ടറി അടിച്ചെന്നും സമ്മാനം നല്‍കുമെന്നും പറഞ്ഞ്​ വരുന്ന മെസേജുകളില്‍ ഉള്ള ഇത്തരം വെബ്​ സൈറ്റ്​ അഡ്രസുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും പി.ഐ.ബി ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button