KeralaLatest NewsNewsIndia

ലോക്ക് ഡൗണിൽ പച്ചക്കറി നൽകി; മൈസൂരിവിലെ കർഷകർക്ക് പിണറായി സർക്കാർ നൽകാനുള്ളത് ലക്ഷങ്ങൾ; ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ

കർണാടക: ലോക്ക് ഡൗൺ സമയത്ത് കേരളത്തിന് പച്ചക്കറി നൽകിയ വകയിൽ മൈസൂരുവിലെ കർഷകർക്ക് പിണറായി സർക്കാർ നൽകാനുള്ളത് ലക്ഷങ്ങൾ. 54.23 ലക്ഷം രൂപയാണ് മൈസൂരുവിലെ കർഷകർക്ക് ലഭിക്കാനുള്ളത്. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർഷക സംഘടനയായ റൈതമിത്ര കേരള സ്റ്റേറ്റ് ഹോർട്ടി കൾച്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് സർക്കാർ ലക്ഷക്കണക്കിന് രൂപ നൽകേണ്ടത്.

Read Also: കോവിഡ് പരിശോധനാ ഫലം 15 മിനിറ്റില്‍ ; ഇന്ത്യയുടെ കൊറോണ സ്വയം പരിശോധനാ കിറ്റായ കൊവിസെല്‍ഫ് വിപണിയിലേയ്ക്ക്

ലോക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് പച്ചക്കറികൾ സംഘടന കേരളത്തിന് പച്ചക്കറികൾ നൽകാൻ ആരംഭിച്ചത്. ഇപ്പോഴും ഇത് സംഘടന കേരളത്തിന് പച്ചക്കറികൾ നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ മുതൽ പണം നൽകിയിട്ടില്ലെന്നും എത്രയും വേഗം കുടിശിക നൽകണമെന്നുമാണ് സംഘടന സർക്കാരിനെ അറിയിക്കുന്നത്.

ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് കേരളത്തിന് തുടർച്ചയായി പച്ചക്കറി നൽകിക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ പച്ചക്കറി കയറ്റി അയക്കാൻ ഇരട്ടി തുകയാണ് ലോറികൾക്ക് നൽകിയത്. 1200 ഓളം കർഷകർ പണം ലഭിക്കാത്തതിനാൽ ഇപ്പോൾ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Read Also: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ്; പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button