Latest NewsIndiaNews

കാര്‍ഷിക നിയമ ഭേദഗതി; ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്രത്തോട് പ്രതിഷേധക്കാര്‍

11 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം. ഇനിയും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

Also Read: ‘മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ?’; കോണ്‍ഗ്രസിനെ പരിഹസിച്ച് വെള്ളാപ്പള്ളി

സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകര്‍ ഇതുവരെ മരിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെങ്കില്‍ ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു

ഇതുവരെ 11 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം സമരത്തിന്റെ മുഖം നഷ്ടമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button