ആലപ്പുഴ : കോവിഡ് കേസുകൾ കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം തുടർന്ന് മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തകരും. പുന്നപ്രയിലെയും, വയലാറിലെയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക അകലം പാലിക്കാതെയായിരുന്നു മഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്തത്. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
രാവിലെയോടെയായിരുന്നു പുന്നപ്രയിലെയും, വയലാറിലെയും രക്ഷസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ മുഖ്യമന്ത്രിയും സംഘവും എത്തിയത്. ഒരു കൂട്ടം സിപിഎം പ്രവർത്തകരാണ് അദ്ദേഹത്തെ മണ്ഡപത്തിലേക്ക് ആനയിച്ചത്. നിയുക്ത മന്ത്രിമാരും പാർട്ടി പ്രവർത്തകരുമായി നൂറിലധികം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.
Read Also : പോലീസ് സ്‌റ്റേഷന് സമീപത്തെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം; ദൃശ്യങ്ങള്‍ പുറത്ത്
രക്ഷസാക്ഷി മണ്ഡപങ്ങളിൽ പുഷ്പ ചക്രം അർപ്പിക്കുമ്പോൾ പ്രവർത്തകർ കൂട്ടം കൂടി നിന്നാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയ്ക്ക് ശേഷം മറ്റ് പ്രവർത്തകർ പുഷ്പാർച്ചന നടത്തിയത് കൂട്ടത്തോടെയായിരുന്നു. അതേസമയം പരിപാടിയുടെ വേദിയിൽ കസേരകൾ പേരിന് സാമൂഹിക അകലം പാലിച്ച് സ്ഥാപിച്ചിരുന്നു.
Post Your Comments