Latest NewsKeralaNews

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി

'കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്ത'

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജയുടെ പ്രതികരണം.

Also Read: വിവാഹത്തെച്ചൊല്ലി തർക്കം; സംവിധായകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി

കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് ശൈലജ അഭിപ്രായപെട്ടു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ ശൈലജ പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂര്‍ത്തം. കേരളത്തില്‍ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധി. കഴിഞ്ഞ അഞ്ചുവര്‍ഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്‍കിയ പ്രതിഫലമാണ് ഈ അംഗീകാരം. കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ട്.

അതിദുഷ്‌കരമായ സാഹചര്യങ്ങളെ നേരിടാന്‍ ബഹു മുഖ്യമന്ത്രി കാണിച്ച നിശ്ചയദാര്‍ഢ്യവും നേതൃപാടവവും കൂടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കെല്ലാം കരുത്തുപകര്‍ന്നു. എല്ലാ വകുപ്പിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞു. അപ്പപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമല്ല ഭാവിയെക്കരുതിയുള്ള ആസൂത്രണവും ഇടപെടലുകളും ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വഴിതെളിക്കുകയും ചെയ്തു. നാനാ ഭാഗത്തു നിന്ന് അക്രമണങ്ങള്‍ ഉണ്ടാവുമ്പോഴും കേരളജനത പ്രകാശത്തിന്റെ ഇത്തിരിവെട്ടം തല്ലിക്കെടുത്താന്‍ അനുവദിക്കാതെ സംരക്ഷിച്ചതും ഉജ്ജ്വല പ്രകാശം ആയി ജ്വലിപ്പിച്ചതും ഇടത് ഗവണ്‍മെന്റിലുള്ള അവരുടെ പ്രതീക്ഷയും വിശ്വാസവും കൊണ്ട് തന്നെയാണ്.

കരുത്തരായ പുതിയ നിരയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയിട്ടുള്ളത്. ഒന്നാം പിണറായി ഗവണ്‍മെന്റിനേക്കാള്‍ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നതില്‍ ആര്‍ക്കും സംശയമില്ല. ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്ക്, പുതിയ മന്ത്രിസഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button