സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവന്റസ് സ്വന്തമാക്കി. ഇന്ന് കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റ്ലാന്റായെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്കിയുടെയും(31) കിയേസയുടെയും(73)പ്രകടനമാണ് യുവന്റസിന് വിജയം സമ്മാനിച്ചത്. അവസാന രണ്ടു സീസണുകളിലും യുവന്റസിന് കൈവിട്ട കിരീടമാണിത്.
ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത അറ്റ്ലാന്റാ മലിനവോസ്കിയുടെ ഗോളിൽ സമനില നേടി. രണ്ടാം പകുതിയിൽ ലീഡ് നേടാൻ ഇരുടീമുകളും ശ്രമിച്ചു. എന്നാൽ 73-ാം മിനുട്ടിൽ യുവന്റസ് രണ്ടാം ഗോള നേടി. കുളുസവേസ്കിയുടെയും കിയേസയുടെയും മനോഹരമായ നീക്കമാണ് യുവന്റസിന് വിജയ ഗോൾ നൽകിയത്. യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്.
Post Your Comments