കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം ദളിത് വിഭാഗത്തിൽ നിന്നുള്ള കെ രാധാകൃഷ്ണന് നൽകാനുള്ള തീരുമാനത്തെ സിപിഎം അണികളും മറ്റും കൊട്ടിഘോഷിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം സജീവമാണ്. ഇത് ചരിത്ര തീരുമാനം അല്ലെന്നും ഇതിനും ദശാബ്ദങ്ങൾക്ക് മുൻപേ ദളിത് ദേവസ്വം മന്ത്രി ഉണ്ടായിട്ടുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യയുടെ പ്രഥമ പൗരൻ തന്നെ ദളിതനാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ട്രോളാക്കിയും പലരും പ്രതികരിക്കുന്നുണ്ട്. ഇപ്രകാരം ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടിരിക്കുന്നത് ‘അത് വെറും രാഷ്‌ട്രപതി, ഇത് ദേവസ്വം മന്ത്രി.. അത് മനസിലാക്കണം നിങ്ങൾ’ എന്നാണ്. ‘ഇന്ത്യൻ പ്രസിഡന്റ് പദവിക്കും മുകളിലാണ് ഹേ ദേവസ്വം വകുപ്പ് മന്ത്രി സ്ഥാനം .
മറ്റുള്ളവർ ചെയ്യുമ്പോൾ അല്ല, ഞങ്ങൾ ചെയ്യുമ്പോൾ ആണ് അത് ചരിത്രമായി മാറുന്നത് .
പോസ്റ്റ് കാണാം;
ചേലക്കരയിൽ നിന്നും 39400 വോട്ടുകൾക്കാണ് കെ രാധാകൃഷ്ണ നിയമസഭയിൽ എത്തിയത്. പരേതനായ എംസി കൊച്ചുണ്ണിയുടേയും ചിന്നമ്മയുടേയും മകനാണ്. ഇപ്പോൾ ചേലക്കരയ്ക്കടുത്ത് തോന്നുർക്കരയിലാണ് താമസം.
Post Your Comments