ഗാസ : ബുധനാഴ്ച്ച മിസെെലാക്രമണത്തില്‍ ആറു പേര്‍ കൂടി മരിച്ചതോടെ 11 ദിവസത്തിനിടെ ഗാസയിൽ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 227 ആയി. അല്‍-അസ്‌തല്‍ കുടുംബത്തിലെ 40ഓളം പേര്‍ താമസിച്ചിരുന്ന വീട് പാടെ തകര്‍ന്നു.
Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോവിഡ് ചികിത്സാ മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോർട്ട്
അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിൽ ആറ് ദിവസത്തിനിടെ ഇസ്രായേലി സേന വധിച്ച പ ലസ്തീന്‍കാരുടെ എണ്ണം 20 കടന്നു. അതേസമയം ഇസ്രായേലിന്റെ “ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ” ഗസയില്‍ ബോംബാക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
14 വര്‍ഷത്തെ ഉപരോധത്താല്‍ വളരെ ദുര്‍ബലമായ ഗസയിലെ സ്ഥിതി ഇസ്രായേല്‍ ആക്രമണത്തില്‍ അതിവേഗം വഷളാകുകയാണ്. 20 ലക്ഷത്തിലധികം പേര്‍ തിങ്ങി താമസിക്കുന്ന ഗസയില്‍ കൊവിഡ് വ്യാപന സാഹചര്യത്തില്‍ മരുന്നടക്കമുള്ള അവശ്യ വസ്തുകള്‍ ലഭിക്കാത്ത സ്ഥിതിയാണ്.
ഗസയില്‍ കൊല്ലപ്പെട്ട 227 പേരില്‍ 64 കുട്ടികളും 38 സ്ത്രീകളുമാണ്. 1,620പേര്‍ക്ക് ഇതുവരെ പരിക്കേറ്റു. ഇസ്രായേലില്‍ 12പേര്‍ക്കും ജീവന്‍ നഷ്ടമായി. മിസെെലാക്രമണം ഗസയുടെ ദക്ഷിണ മേഖലയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രായേല്‍ സെെന്യം പറഞ്ഞു.
Post Your Comments