Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Health & Fitness

ആപ്പിളിന്റെ തൊലി കളയണോ? എങ്ങനെ കഴിക്കണം?

ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. പക്ഷേ ആപ്പിള്‍ കഴിക്കുന്നത് അതേ ഡോക്ടറെ വിളിച്ചു വരുത്താന്‍ കാരണമായാലോ? അതിനാല്‍ ആപ്പിള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുമുണ്ട്.

എന്നാല്‍, ആപ്പിള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കട്ടുന്നത്. ഇത് നിങ്ങള്‍ ആപ്പിള്‍ കഴിക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും.

ആപ്പിള്‍ നിങ്ങള്‍ക്ക് തൊലി കളഞ്ഞോ കളയാതെയോ കഴിക്കാം. ഈ പഴത്തിന്റെ പോഷകഗുണത്തെക്കുറിച്ച് പറയുമ്പോള്‍, തൊലിയോടെ കഴിക്കുന്നതാണ് ആരോഗ്യകരം. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമായ ആപ്പിളില്‍ പലതിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് എന്നിവ പുരട്ടിയവയാണ്. വളരെയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ പഴങ്ങളുടെ പോഷക ഘടകത്തെ നശിപ്പിക്കുന്നു. അവ ആരോഗ്യത്തിന് കൂടുതല്‍ അപകടകരമായും മാറുന്നു.

കടകളില്‍ നല്ല ചുവന്ന് തുടുത്ത ആപ്പിളുകള്‍ നിങ്ങള്‍ക്ക് കാണാമെങ്കിലും ഇവയില്‍ പലതും പുറംഭാഗത്ത് മെഴുക് പുരട്ടി വെച്ചിരിക്കുന്നവയാണ്. ഇത്തരം രാസവസ്തുക്കള്‍ പുരട്ടുന്നതിലൂടെ ആപ്പിള്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്‍ക്കും. എന്നാല്‍ ഇത് ശരീരത്തിലെത്തിയാല്‍ ഫലം വിപരീതമായിരിക്കും. അതിനാല്‍ ഇന്നത്തെ കാലത്ത് ആപ്പിള്‍ കഴിയുന്നതും തൊലി കളഞ്ഞതിന് ശേഷം കഴിക്കാന്‍ ശ്രമിക്കുകയാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button