കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്നു. 4560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
read also: ഇന്ത്യയ്ക്ക് 6 കോടി വാക്സിൻ നൽകണമെന്ന് സമ്മർദ്ദം ചെലുത്തി അമേരിക്കൻ ജനപ്രതിനിധികൾ
കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള നാലുദിവസവും ഉയര്‍ന്നു. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്.
Post Your Comments