ടെല്‍ അവീവ്: ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മനി. ജര്‍മ്മനി നല്കുന്ന ഐക്യദാര്‍ഢ്യം വാക്കുകളില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് അറിയിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആക്രമണങ്ങളിലൂടെ ഇസ്രായേലിനെ ഭീഷണിപ്പെടുത്താന്‍ ഗ്രൂപ്പുകളും രാജ്യങ്ങളും ശ്രമിക്കുന്നിടത്തോളം കാലം സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായുള്ള സഹായങ്ങള്‍ ജര്‍മ്മിനി ഉറപ്പ് നല്കുന്നു. ജര്‍മ്മനിയുടെ ഉറപ്പ് വെറും വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നല്ല’. ഹെയ്കോ മാസ് വ്യക്തമാക്കി. ടെല്‍ അവീവിലെത്തിയപ്പോള് ഹമാസ് വീണ്ടും ഇസ്രായേലിനെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുക്കുന്നതിന് തങ്ങള്‍ സാക്ഷിയായെന്നും ഹെയ്കോ മാസ് പറഞ്ഞു.
അതേസമയം, ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ജര്‍മ്മനിയ്ക്കും ഹെയ്കോ മാസിനും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബിഅഷ്കേൻസി നന്ദി അറിയിച്ചു. ഹമാസ് ഭീകരരുടെ ആക്രമണങ്ങളെ അപലപിച്ചതിനും യുദ്ധത്തിന്റെ തുടക്കം മുതല്‍ നല്കിയ പിന്തുണയ്ക്കും ജര്‍മ്മനിയ്ക്ക് ഗാബി അഷ്കേൻസി നന്ദി പറഞ്ഞു.
Post Your Comments