Latest NewsNewsFootballSports

പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്

മുഹമ്മദ് സലായും ഹാരി കെയ്‌നുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നത്

ലണ്ടന്‍: കിരീടപ്പോരാട്ടം കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്. ലിവര്‍പൂള്‍ താരം മുഹമ്മദ് സലായും ടോട്ടനത്തിന്റെ ഹാരി കെയ്‌നുമാണ് അവസാന റൗണ്ട് മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നത്. ഇരുവരും 22 ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്.

Also Read: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

33 മത്സരങ്ങളില്‍ നിന്നാണ് ഹാരി കെയ്ന്‍ 22 ഗോളുകള്‍ നേടിയതെങ്കില്‍ മുഹമ്മദ് സലായ്ക്ക് 35 മത്സരങ്ങള്‍ നിന്നാണ് 22 ഗോളുകള്‍ നേടാനായത്. 18 ഗോളുകളുമായി ഗോളടിപ്പട്ടികയില്‍ മൂന്നാമത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫര്‍ണാണ്ടസാണ്. ടോട്ടനത്തിന്റെ തന്റെ സണ്‍ ഹെവുങ് മിന്‍ 17 ഗോളുകളുമായി നാലാം സ്ഥാനത്തുണ്ട്.

സലായും ഹാരികെയ്‌നും ഇതിന് മുന്‍പ് രണ്ട് തവണ വീതം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. 2015-16, 2016-17 സീസണുകളില്‍ തുടര്‍ച്ചയായി ഹാരി കെയ്‌നാണ് ഗോള്‍ഡന്‍ ബൂട്ടില്‍ മുത്തമിട്ടത്. എന്നാല്‍, തൊട്ടടുത്ത രണ്ട് സീസണിലും ഗോളടിച്ചുകൂട്ടിയ സലാ മികവുകാട്ടി. ഇനി ലിവര്‍പൂളിനും ടോട്ടനത്തിനും ഒരോ മത്സരം മാത്രം ബാക്കി നില്‍ക്കവെ ആവേശം വാനോളമുയരുമെന്ന് ഉറപ്പായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button