കൊല്‍ക്കത്ത : കൊവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ മറ്റാർക്കും സംസാരിക്കാൻ അവസരം കിട്ടിയില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമത ബാനർജി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
10 സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്ട്രേട്ടുമാരും ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗമായിരുന്നു നടന്നത്. “പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ഇത് ദൗർഭാഗ്യകരമാണ്” മമത ബാനർജി പറഞ്ഞു.
“ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കി. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. അതോടെ യോഗം അവസാനിച്ചു” മമത പറഞ്ഞു. “അവഹേളിക്കപ്പെട്ടത് പോലെയാണ് തോന്നിയത്. അദ്ദേഹം വാക്‌സിനെക്കുറിച്ചോ കൊവിഡ് ചികിത്സാ മരുന്നിനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല” മമത ബാനർജി പറഞ്ഞു.
പ്രധാനമന്ത്രിയോട് വാക്സിൻ ആവശ്യപ്പെടണമെന്ന് കരുതിയതാണ്, പക്ഷേ സംസാരിക്കാൻ അനുവാദം നൽകിയില്ലെന്നും മമത ബാനർജി പറഞ്ഞു.
Post Your Comments