ഗുഹാവത്തി : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ വീണ്ടും ഭൂകമ്പം. ബുധാനാഴ്ച വൈകിട്ട് 5.55ന് കംറൂപ് മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 രേഖപ്പെടുത്തി. മറ്റ് അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസമില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഭൂകമ്പം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ചൊവ്വാഴ്ച വൈകിട്ട് 5.33നായിരുന്നു ഇതെ തരത്തില്‍ അസമിലെ സോണിറ്റ്പൂരില്‍ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി ഉണ്ടായിരിക്കുന്ന ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ന് രാവിലെ നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments