തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയെ നന്നാക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ വകുപ്പ് ഏല്‍പ്പിച്ചത് മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണെന്നും ആന്റണി രാജു പറഞ്ഞു.
എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു രണ്ടര വര്‍ഷകാലത്തേക്കാണ് ഗതാഗത മന്ത്രി സ്ഥാനത്ത് തുടരുക. അതിന് ശേഷം കേരള കോണ്‍ഗ്രസ്(ബി) എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാവുമെന്നാണ് സൂചന.
Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോവിഡ് ചികിത്സാ മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോർട്ട്
ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ യു.ഡി.എഫിലേക്ക് പോയപ്പോഴും ആന്റണി രാജു എല്‍.ഡി.എഫില്‍ ഉറച്ച് നിന്നിരുന്നു. ഇതും രാജുവിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്.
Post Your Comments