വാഷിംഗ്ടണ്‍: ഇന്ത്യക്ക് അടിയന്തിരമായി 6 കോടി വാക്സിന്‍ നല്‍കണമെന്ന് അമേരിക്കൻ ജനപ്രതിനിധികൾ. ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കായി ആകെ 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന ബൈഡന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജനപ്രതിനിധികള്‍ ഇന്ത്യക്കായി സമ്മര്‍ദ്ദം ചെലുത്തിയത്. ജെസ്സി ജാക്സണും രാജാ കൃഷ്ണമൂര്‍ത്തിയുമാണ് ജോ ബൈഡനുമായി സംസാരിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഇന്ത്യയിലേതാണ്.
വാക്സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ഇന്ത്യക്കാണ്. നിലവില്‍ നിര്‍മ്മിക്കുന്ന വാക്സിനൊപ്പം കൂടുതല്‍ വാക്സിനുകള്‍ എത്തിക്കേണ്ടതായുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് കുറഞ്ഞത് 6 കോടി വാക്സിനെങ്കിലും കയറ്റി അയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. കൊറോണയ്ക്ക് രാജ്യങ്ങളെന്നോ അതിര്‍ത്തികളെന്നോ ഇല്ല. എവിടെയാണോ കൂടുതല്‍ വ്യാപിച്ചിരിക്കുന്നത് അത്തരം പ്രദേശത്തിന് മുന്‍ഗണന നല്‍കണമെന്നും ജനപ്രതിധികള്‍ പറഞ്ഞു.
ഇത് കൂടാതെ ഇന്ത്യക്കായി വിവിധ സഹായങ്ങള്‍ ഏകോപിപ്പിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്‍റെ മേധാവി ഇന്ത്യന്‍ വംശജനായ ഡോ. വിജയ് പ്രഭാകര്‍, ഇന്ത്യ-യു.എസ്.ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ഡോ. ഭരത് ബരായ് എന്നിവരും ജോ ബൈഡനുമായി വാക്സിന്‍ വിതരണകാര്യത്തില്‍ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.
Post Your Comments