നാഗ്പൂര്‍: കൊറോണ വൈറസ് രോഗികളുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.
ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ആശുപത്രിയില്‍ കോവിഡ് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി താത്കാലികമായി നിയമച്ചിവരാണ് ഇവർ.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച പിതാവിന്റെ ഫോണ്‍ നഷ്ടമായതായി യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെയുമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് അറിയാൻ കഴിഞ്ഞത്. ഇവരില്‍ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതാതായി പൊലീസ് പറഞ്ഞു.
Post Your Comments