മലപ്പുറം: കൊറോണ വൈറസ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തതായി പരാതി ലഭിച്ചിരിക്കുന്നു. കോവിഡ് രോഗിയെ പൊലീസ് റോഡിൽ ഇറക്കി വിട്ടെന്നും ആരോപണം ഉയർന്നിരിക്കുകയാണ്. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വാഹനം വിട്ടു നൽകാൻ തയ്യാറായില്ലെന്നാണ് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്, വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പൊലീസ് വാഹനം പിടിച്ചെടുത്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തുടർന്ന്, ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിലാണ് ഷെഫീഖിനെ വീട്ടിൽ എത്തിച്ചത്. ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തിൽ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകി.
Post Your Comments