
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അധ്യക്ഷനാവും. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി. നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അധ്യക്ഷൻ. പീതാംബരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം എ കെ ശശീന്ദ്രന് എൻ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിർണായക നീക്കം നടത്തിയത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടർന്നാണ് തോമസ് കെ തോമസിന് രണ്ടരവർഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.
മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവായ പി സി ചാക്കോ എന്‍സിപിയിലെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന് സത്ബുദ്ധിയുണ്ടാകാനാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫിനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും ചാക്കോ ഇറങ്ങിയിരുന്നു.
Post Your Comments