തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ വകുപ്പുകളിലൊന്നാരുന്നു ധനവകുപ്പ് . ഡോ. ടി എം തോമസ് ഐസക് ആണ് പ്രതിസന്ധി കാലത്ത് ധനവകുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത്. മറ്റേത് വകുപ്പിന്റെയും പ്രവര്‍ത്തനം ധനവകുപ്പിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും എന്നതിനാല്‍ തന്നെ 5 വര്‍ഷക്കാലം ഐസകിന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
രണ്ട് പ്രളയങ്ങളും കൊവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോള്‍ തകരാതെ പിടിച്ച് നിന്നതില്‍ തോമസ് ഐസക് വഹിച്ച പങ്ക് ചെറുതല്ല. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. കൊവിഡ് കാലത്ത് കിറ്റ് വിതരണം തൊട്ട് പെന്‍ഷന്‍ വരെ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതില്‍ ധനവകുപ്പ് കയ്യടി നേടി. തോമസ് ഐസകിന്റെ പിന്‍ഗാമിയായി ഇക്കുറി സിപിഎം നിശ്ചയിച്ചിരിക്കുന്നത് കെഎന്‍ ബാലഗോപാലിനെ ആണ്.
രണ്ടാം കൊവിഡ് തരംഗത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ് കേരളം. ധനവകുപ്പ് ആണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് എന്നിരിക്കെ ഓരോ ചുവടിലും കെ.എന്‍ ബാലഗോപാലിന് മുന്നില്‍ വെല്ലുവിളികളുണ്ടാകും. ഇതാദ്യമായാണ് കെ.എന്‍ ബാലഗോപാല്‍ മന്ത്രിയാകുന്നത്. സി.പി.എമ്മിലെ കരുത്തനായ നേതാവായിരിക്കെ നിയമസഭയിലേക്ക് മത്സരിച്ചത് പോലും ഇത്തവണ ആദ്യമായാണ്. കൊട്ടാരക്കരയില്‍ നിന്ന് 10,914 വോട്ടുകള്‍ക്ക് വിജയിച്ചാണ് ബാലഗോപാല്‍ നിയമസഭയിലേക്ക് എത്തുന്നത്.
Post Your Comments