കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ക്ഷണം മനസുകൊണ്ട് സ്വീകരിക്കുന്നുവെന്ന് ജനാർദ്ദനൻ വ്യക്തമാക്കുന്നു. ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ജനാർദ്ദനൻ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കി.
Also Read:‘ദേസി ആപ്പിൽ സാധികയുമായി വീഡിയോ ചാറ്റ് ചെയ്യാം’: വെറുതെ പൈസ കൊടുത്ത് പണിവാങ്ങേണ്ടെന്ന് നടി
‘ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കും. ക്ഷണിച്ചതിൽ ഒരുപാട് സന്തോഷം. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കുന്നില്ല.’ – ജനാർദ്ദനൻ പറയുന്നു.
വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നല്‍കിയത് വലിയ കാര്യായിട്ട് ഇതുവരെ തോന്നിയിട്ടില്ലെന്നും ജനാര്‍ദനന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാര്‍ദ്ദനന് കൈമാറിയത്. അക്കൗണ്ടില്‍ ആകെ 2,00,850 രൂപ ഉള്ളപ്പോഴാണ് ജനാര്‍ദ്ദനന്‍ രണ്ട് ലക്ഷവും ദുരിതാശ്വസ നിധിയിലേക്ക് കൈമാറി മാതൃകയായത്.
Post Your Comments