Latest NewsNewsInternational

25 മിനുട്ടിനുള്ളിൽ ഗാസയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍; തരിപ്പണമായി ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല

പ്രതിരോധിക്കാൻ കഴിയാത്ത വിധം ഹമാസിനെ തരിപ്പണമാക്കാൻ ഇസ്രയേൽ സേനയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഗാസ സിറ്റി: പലസ്തീനിലെ ഹമാസുകളുടെ അധിനിവേശ പ്രദേശങ്ങളിൽ ബോംബ്രകമണം നടത്തി ഇസ്രയേൽ. ചൊവ്വാഴ്ച രാത്രി 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട്
ചെയ്തു. ആക്രമണത്തിൽ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല തരിപ്പണമായതായി റിപ്പോർട്ട്.

പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണം 30 മിനിറ്റിനുള്ളിൽ ഇസ്രയേൽ അവസാനിപ്പിച്ചു. ഇതിനിടയിൽ ഗാസയിലെ
ഹമാസിന്റെ ചില ഒളിത്താവളങ്ങളും ഇസ്രയേൽ തകർത്തു. ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ
ബോംബാക്രമണത്തിൽ ഹമാസിനു കാര്യമായൊന്നും ചെയ്യാനായില്ല. പ്രതിരോധിക്കാൻ കഴിയാത്ത വിധം ഹമാസിനെ തരിപ്പണമാക്കാൻ
ഇസ്രയേൽ സേനയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Also Read:സത്യപ്രതിജ്ഞയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് , ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം : ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി

അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അല്‍-അഖ്‌സ വോയ്സ് റേഡിയോ സ്റ്റേഷനിലെ മാധ്യമപ്രവര്‍ത്തകനായ യൂസുഫ് അബു ഹുസയ്‌നും ഉള്‍പ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു പലസ്തീൻ ഫുട്ബോൾ താരം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അതിനിടെ, തെക്കന്‍ ഇസ്രായേലിലെ നഗരങ്ങളിലേക്ക് പലസ്തീനില്‍ നിന്നും ഹമാസ് കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വിവിധ നഗരങ്ങളില്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെടുത്തി 21 പലസ്തീനികളെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ നിന്ന് യുഎന്‍ സുരക്ഷാ സമിതിയെ അമേരിക്ക തടഞ്ഞതും വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button