NewsIndia

അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി; പള്ളിക്ക് 100 വര്‍ഷം പഴക്കമുണ്ടെന്ന് വാദം

പള്ളി അനധികൃതമായിട്ടാണ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണത്തെ തുടർന്നാണ് പൊളിച്ചുമാറ്റൽ.

ലഖ്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി പൊളിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ച് മാറ്റിയത്. പള്ളിക്ക് നൂറ് വർഷം പഴക്കമുണ്ടെന്ന് പള്ളിക്കമ്മറ്റി വ്യക്തമാക്കി. പള്ളി അനധികൃതമായിട്ടാണ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണത്തെ തുടർന്നാണ് പൊളിച്ചുമാറ്റൽ.

അലഹബാദ് ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഭരണകൂടം പള്ളി പൊളിച്ചത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്നായിരുന്നു കോടതി ഉത്തരവിട്ടത്. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ മാര്‍ച്ച് 15 നാണ് പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് പറഞ്ഞുകൊണ്ട് പള്ളിക്കമ്മറ്റിക്ക് ജില്ലാഭരണകൂടം നോട്ടീസ് അയച്ചത്.

Also Read:സിബിഎസ്ഇ പത്താംക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി

തുടര്‍ന്ന് 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മ്മാണം അനധികൃതമല്ലെന്നും പള്ളിക്കമ്മറ്റി മറുപടി നല്‍കിയിരുന്നു. ഇത് ഭരണകൂടം നിരാകരിച്ചതോടെ കമ്മറ്റി കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി മെയ് 31 വരെ പള്ളി പൊളിക്കുകയോ ഒഴിപ്പിക്കുകയോ ചെയ്യരുതെന്ന് ഉത്തരവിട്ടു. ഇതാണ് ഭരണകൂടം ലംഘിച്ചിരിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ചാണ് പള്ളി പൊളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button