കോഴിക്കോട്: കേരളത്തിൽ നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ‘യാസ’ വരുന്നുവെന്നയറിയിച്ച് കാലാവസ്ഥാ നിരീക്ഷകര്‍. സംസ്ഥാനത്ത് അടുത്തയാഴ്ച മഴ വീണ്ടും കനക്കുമെന്നാണ് സൂചന. അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാൽ ടൗട്ടെയ്ക്ക് പിന്നാലെ 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത് അടുത്ത ദിവസം തീവ്ര ന്യൂമര്‍ദമാകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാകും അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയണ്ട്. തീരദേശ വാസികള്‍ ജാഗ്രതയോടെ ഇരിക്കണം എന്നാണ് നിര്‍ദ്ദേശം. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും മഴ വ്യാപിക്കു
Post Your Comments