പാലക്കാട്: കോവിഡ് ബാധിച്ച് മരണാസന്നയായ വയോധികയ്ക്ക് അവസാന നിമിഷങ്ങളില്‍ ശഹാദത് കലിമ ചൊല്ലിക്കൊടുത്ത് യുവ ഡോക്ടര്‍. പാലക്കാട് പട്ടാമ്പി സ്വദേശിനിയായ ഡോക്ടര്‍ രേഖയാണ് ഇസ്ലാം മതപ്രമാണം അനുസരിച്ച് മരണാസന്നയായ ഉമ്മയ്ക്ക് ഏകത്വത്തിന്റെ വചനങ്ങള്‍ ചൊല്ലിക്കൊടുത്തത്. പട്ടാമ്പി സേവന ആശുപത്രിയിലെ ഡോക്ടറാണ് രേഖ.
Also Read: കെ.കെ ശൈലജയ്ക്കായുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എ.വിജയരാഘവന്‍
കേട്ടവര്‍ക്ക് വിശ്വിസിക്കാന്‍ ആദ്യം ബുദ്ധിമുട്ടുണ്ടായെങ്കിലും 18 വയസുവരെ യുഎഇയില്‍ ജനിച്ച് വളര്‍ന്ന ഡോക്ടര്‍ രേഖയ്ക്ക് അറബിയും ഇസ്ലാമിക മതപ്രമാണങ്ങളും സ്വായത്തമായിരന്നു. ഉമ്മയെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ബന്ധുക്കളുടെ അഭിപ്രായം കണക്കിലെടുത്ത് അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും നാഡിമിടിപ്പുമെല്ലാം കുറഞ്ഞു തുടങ്ങി. മരിക്കാന്‍ പോകുന്ന രോഗിയുടെ ചെവിയില്‍ കലിമ ചൊല്ലി കേള്‍പ്പിക്കുകയും അതവര്‍ ഏറ്റു ചൊല്ലുകയും ചെയ്യുന്നത് ഇസ്ലാം മത വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ളതാണെന്ന് രേഖയ്ക്ക് അറിയാമായിരുന്നു.
ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല)’ എന്നായാല്‍ ആ വ്യക്തിക്ക് സ്വര്‍ഗപ്രവേശം എളുപ്പമാണെന്നാണ് വിശ്വാസം. കോവിഡ് ബാധിതയായതിനാല്‍ രണ്ടാഴ്ചയിലേറെയായി ഉമ്മയുടെ അടുത്ത് ബന്ധുക്കള്‍ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്നും പഠിച്ചവചനങ്ങള്‍ ഉമ്മയുടെ കാതുകളില്‍ ചൊല്ലിക്കൊടുക്കുകയും അവര്‍ അത് ഏറ്റുചൊല്ലുകയും ചെയ്‌തെന്ന് ഡോ.രേഖ പറഞ്ഞു.
Post Your Comments