കർണ്ണാടക : മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തിയ ഡോക്ടര്‍ക്കെതിരെ കേസ്. കോവിഡ് വ്യാപനഘട്ടത്തിൽ മാസ്ക് ധരിക്കണമെന്ന കർശന നിയമം ഉള്ളപ്പോൾ അത് ലംഘിച്ചു മാളിൽ ഷോപ്പിങ്ങിന് എത്തിയ ഡോ. ശ്രീനിവാസിനെതിരെയാണ് കർണ്ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മാസ്ക് ധരിക്കാത്തതിൽ ഷോപ്പ് മാനേജർ ചോദ്യം ചെയ്തപ്പോൾ അത് ഒരു മണ്ടന്‍ നിയമമാണ് എന്നുപറഞ്ഞ് ഡോക്ടര്‍ തര്‍ക്കിച്ചു. കടയിലെ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മംഗളൂരുവിലെ ഷോപ്പിങ് മാളിലെ ബില്ലിങ് സെക്ഷനില്‍ നിന്ന ശ്രീനിവാസനോട് മാസ്ക് ധരിച്ച മറ്റൊരു കസ്റ്റമര്‍ മാസ്ക് ധരിക്കാന്‍ പറയുന്നതും ഇദ്ദേഹം അത് നിരസിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് മാനേജര്‍ ഇടപെടുകയും മാസ്ക് വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ വാക്കുതര്‍ക്കത്തിലാണ് മാസ്ക് ധരിക്കുന്നത് മണ്ടന്‍ നിയമമാണ് എന്ന് ഡോക്ടര്‍ പറയുന്നത്.
Post Your Comments