വടകര: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഉഗ്ര സ്‌ഫോടനം. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസിന്‍റെ വീട്ടിലാണ് ചൊവാഴ്‌ച രാത്രി പത്തേകാലോടെ സ്‌ഫോടനമുണ്ടായിരിക്കുന്നത്. കളരിയുള്ളതിൽ ക്ഷേത്രത്തിനടുത്തുള്ള ചിത്രദാസിന്‍റെ വീടിനോട് ചേർന്ന് നിർമ്മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തുകയുണ്ടായി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാം സ്ഫോടനത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അതേസമയം ഗ്യാസ് സിലിണ്ടർ പൊട്ടിയുള്ള സ്ഫോടനത്തിന് ഇത്രയും ശേഷിയുണ്ടാവുമോ എന്നാണ് നാട്ടുകാർ ചോദ്യം ഉയർത്തിയിരിക്കുന്നത്. സ്ഫോടനം നടന്നതിന് ശേഷം പ്രദേശത്താകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും പ്രദേശവാസികൾ ആരോപിക്കുകയുണ്ടായി.
സ്ഫോടനത്തിൽ പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാട് സംഭവിച്ചിരിക്കുകയാണ്. ചിത്രദാസിന്‍റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ചിത്രദാസിന്‍റെ സഹോദരന് ജനൽ ചില്ലുകൾ പൊട്ടി വീണ് പരിക്കേൽക്കുകയുണ്ടായി. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കുലുങ്ങിയിരുന്നു. സംഭവം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടക്കുമ്പോൾ ചിത്രദാസും കുടുംബവും വീടിനകത്തുണ്ടായിരുന്നു.
Post Your Comments