കൊല്ലം : കോവിഡ് ബാധിച്ച ശേഷം സുഖപ്പെടുന്നവരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗം കൊല്ലം, മലപ്പുറം ജില്ലകളിലും റിപ്പോർട്ട് ചെയ്തു. കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.അതേസമയം, മലപ്പുറം തിരൂരിൽ 62 കാരനാന് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്.
Read Also : അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകർത്ത് ബിഎസ്എഫ്; പാകിസ്ഥാൻകാരനെ വെടിവെച്ച് വീഴ്ത്തി
ഏപ്രിൽ 22 നാണ് അബ്ദുൽ ഖാദറിന് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.
Post Your Comments