ഭോപ്പാൽ : കോൺഗ്രസ് എംഎൽഎ യുടെ വീട്ടിൽ യുവതിയെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തി. 38 വയസ്സുള്ള സോണിയ ബരദ്വാജിനെയാണ് ഗന്ധ‍്‍വാനി മണ്ഡലത്തിലെ എംഎൽഎയും മുൻ വന മന്ത്രിയുമായ ഉമംഗ് സിംഗാറിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെഴുതിയെന്ന് കരുതുന്ന കുറിപ്പും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഉമംഗ് സിംഗാറിനെ ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് സോണിയ പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ ഉമംഗ് സിംഗാറിൻറെ വീട്ടിൽ താമസിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവം നടക്കുമ്പോൾ ഉമംഗ് സിംഗാർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച മുറി തുറക്കാതായതോടെ വാതിൽ ചവിട്ടി തുറന്ന് അകത്തെത്തിയ ജോലിക്കാരാണ് സോണിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
Read Also : നാല് പേജ് നിറയെ ഭഗവാന്‍ രാമന്റെ പേര്; ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പോലീസിന്റെ ശിക്ഷ
സംഭവ സ്ഥലത്ത് നിന്നും സോണിയ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉമംഗ് സിംഗാറിൻറെ ജീവിതത്തിൽ ഒരിടം നേടാൻ ആഗ്രഹിച്ചു. അത് നടന്നില്ല. അതിനാൽ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
Post Your Comments