COVID 19KeralaLatest NewsNews

മുഹമ്മദ് റിയാസ് ‘ഇൻ’, ഷംസീർ ‘ഔട്ട്’; മരുമകന് വേണ്ടി പിണറായി വിജയൻ ഷംസീറിനെ ഒഴിവാക്കിയതായി സോഷ്യൽ മീഡിയ

മുഹമ്മദ് റിയാസ് മന്ത്രിയാകും? സാധ്യതകൾ ആർക്കൊക്കെ?

കണ്ണൂര്‍: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ തിരക്കിലാണ്. മന്ത്രിമാർ ആരെല്ലാം വേണമെന്ന കാര്യത്തിൽ തീരുമാനമായി. രണ്ടാം പിണറായി മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും ആകെയുള്ളത് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്. പിണറായി വിജയനും കെ കെ ശൈലജയുമാണ് കണ്ണൂരിൽ നിന്നുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് നാലായി കുറയുമെന്നാണ് ലഭിക്കുന്ന സൂചന.

Also Read:മക്കളുടെ വിവാഹപ്രായം 35 വയസ്സിന് ശേഷമാണെന്ന് കൃഷ്ണകുമാർ

ഇത്തവണ മുഖ്യമന്ത്രിയ്ക്ക് പുറമെ എം.വി ഗോവിന്ദന്‍ നവാഗതനായി മന്ത്രിസഭയിലെത്തും. കെ കെ ശൈലജ തന്നെ ആരോഗ്യമന്ത്രിയായി തുടരും. എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. ഗണേഷ് കുമാർ ഇത്തവണ മന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഷംസീറിനെ തഴഞ്ഞ് ബേപ്പൂര് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആരോപണം. മരുമകന് വേണ്ടി മുഖ്യമന്ത്രി കഴിവും അർഹതപ്പെട്ടതുമായ ഷംസീറിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രി സ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുളള മന്ത്രിമാരുടെ എണ്ണം കുറഞ്ഞൂവെന്നതും കണ്ണൂർ രാഷ്ട്രീയത്തിനു തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button