Latest NewsNewsIndia

മരണമടഞ്ഞവരെ കാണാനാവാതെ കഴിയുന്നവരെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കം: വി മുരളീധരന്‍

ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷമെന്ന് മുരളീധരന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നില്‍ക്കുന്ന കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് വി.മുരളീധരന്‍. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: കശ്മീരിനെപ്പറ്റി പറയുമ്പോള്‍ ന്യായീകരണങ്ങള്‍ മാറ്റുന്നതെന്തിന്? ഹമാസിന് വേണ്ടി ജയ് വിളിക്കുന്നവരോട് ബി.ഗോപാലകൃഷ്ണന്‍

ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണം. കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‍ലൈനായാണ് ചേരുന്നത്. ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ സന്ദേശം കൂടിയാണ് ഓണ്‍ലൈന്‍ മന്ത്രിസഭായോഗങ്ങള്‍. കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷമെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങള്‍ക്കിടയില്‍പ്പോലും സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button