Latest NewsKeralaNews

കോടികളുടെ സ്വത്തുക്കൾ തട്ടിയെടുത്തു; ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച്‌ സഹോദരി

ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചത്. 

തിരുവനന്തപുരം: പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിനെതിരേ കടുത്ത ആരോപണവുമായി സഹോദരി ഉഷ മോഹന്‍ദാസ് രംഗത്ത്. കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍.ബാലകൃഷ്ണ പിള്ളയുടെ മൂത്ത മകൾ മന്ത്രിസ്ഥാനം ഉറപ്പിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാലകൃഷ്ണപിള്ള അത്യാസന്ന നിലയിലായിരിക്കെ സ്വാധീനിച്ച്‌ കൊട്ടാരക്കരയിലും പത്താനപുരത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മോഹന്‍ദാസും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും സന്ദര്‍ശിച്ചു. ഇതേത്തുടര്‍ന്നാണ് ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചത്.

Read Also: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ല; മമതയ്ക്ക് നേരെ തിരിഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

കൂടാതെ സോളാര്‍ കേസ് പ്രതി സരിത നായരുമായി ഗണേഷിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളുടെ തെളിവുകളും സിപിഎം നേതൃത്വത്തിന് സഹോദരി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്താനാപും എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു. 2001 മുതല്‍ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് 2011 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍, 2013 ഏപ്രിലില്‍ അന്നത്തെ ഭാര്യ ഡോ. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫിലേക്ക് ചേക്കേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button