COVID 19Latest NewsNewsInternationalUK

ഇന്ത്യയിൽ കോവിഡിന്റെ വകഭേദം ബാധിച്ചവരുടെ റിപ്പോർട്ടുമായി യു.കെ

ലണ്ടൻ: 2300 പേർക്ക്​ കോവിഡിന്റെ ഇന്ത്യൻ വകഭേദം ബാധിച്ചുവെന്ന്​ യു.കെ അറിയിക്കുകയുണ്ടായി. 86 ജില്ലകളിൽ വൈറസ്​ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ആരോഗ്യസെക്രട്ടറി മാറ്റ്​ ഹാൻകോക്കാണ്​ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. അടച്ചിട്ട മുറികളിൽ സുഹൃത്തുകളുമായി കൂട്ടിക്കാഴ്​ച നടത്തു​േമ്പാൾ ജാഗ്രത പുലർത്തണമെന്നും യു.കെ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി.

ബോൽട്ടൻ മേഖലയിലാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ​ചെയ്തിരിക്കുന്നത്​. ഇന്ത്യൻ വകഭേദമായ B.1.617.2 ആണ്​ കൂടുതലായും റിപ്പോർട്ട്​ ചെയ്യുന്നത്​. പ്രാഥമികമായ വിലയിരുത്തലുകളിൽ വാക്​സിൻ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുന്നുണ്ട്​. പുതിയ കോവിഡ്​ വകഭേദം റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക്​ വാക്​സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യു.കെ കൊറോണ വൈറസ്​ നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ പേർക്ക്​ ഉടൻ വാക്​സിൻ നൽകുമെന്നും പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ കണക്കുകൾ പുറത്ത്​ വരുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button