Latest NewsNewsInternational

8 കോടി വാക്സിനുമായി അമേരിക്ക; ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് മുന്‍ഗണന

ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി വാക്സിനുകള്‍ ജൂണ്‍ മാസം അവസാനത്തോടെ രാജ്യങ്ങള്‍ക്ക് നല്‍കും.

വാഷിംഗ്‌ടൺ: 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. എന്നാൽ ഇന്ത്യ മുന്നേ ആവശ്യപ്പെട്ടതനുസരിച്ചുള്ള ആസ്ട്രാ സെനേകാ, ഫൈസര്‍ വാക്സിന്‍, ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍ വാക്സിന്‍ എന്നിവയടക്കമുള്ള വാക്സീനുകളാണ് അമേരിക്ക വിതരണത്തിനായി തയ്യാറാക്കുന്നത്.

Read Also: പിടിവിട്ട് കോവിഡ്; നിയന്ത്രണങ്ങള്‍ ഒഴിവാക്കി യുഎഇ

കുറഞ്ഞത് എട്ടുകോടി വാക്സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി വാക്സിനുകള്‍ ജൂണ്‍ മാസം അവസാനത്തോടെ രാജ്യങ്ങള്‍ക്ക് നല്‍കും. ഇതിനൊപ്പം 6 കോടി ആസ്ട്രാ സെനേകാ വാക്സിന്‍ അമേരിക്കയുടെ കൈവശം ഉള്ളത് ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ബൈഡന്‍ വ്യക്തിമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button