ഇടുക്കി : ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സർക്കാർ അവഗണന കാണിച്ചതിൽ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സർക്കാർ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ പരിഗണന ഇനിയെങ്കിലും തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുടുംബം പറഞ്ഞു.
തീവ്രവാദികളെ ഭയന്നാണ് സർക്കാർ തങ്ങളെ പിന്തുണക്കാതിരുന്നത്. സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എന്തുകൊണ്ട് പങ്കെടുത്തില്ലന്ന് ഇസ്രയേൽ സർക്കാർ ചോദിച്ചതായും കുടുംബം അറിച്ചു. ഇസ്രയേൽ കാണിച്ച സ്‌നേഹം പോലും കേരള സർക്കാർ കാണിച്ചില്ല. സൗമ്യയാണ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. മകൻ അഡോണിന് ഒന്നര വയസ് ഉള്ളപ്പോഴാണ് സൗമ്യ ഇസ്രായേലിൽ ജോലിയ്ക്ക് പോകുന്നത്. സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു.
Post Your Comments