COVID 19Latest NewsIndia

കോവിഡ് രോ​ഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ല, ഒഴിവാക്കി ഐസിഎംആര്‍

. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി.

ന്യൂഡല്‍ഹി: കോവിഡ് രോ​ഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍​ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോ​ഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോ​ഗം വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

കോവിഡ് ബാധിതരെ ​മരണത്തില്‍ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി.

കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവന്‍ നടന്നത്. എന്നാല്‍ ഇതിന് ഇടയിലാണ് മാര്‍​ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button