
തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാത്തതിനെതിരെ സിപിഎമ്മിന്റെ അണികള്‍ക്കിടയിലും പ്രതിഷേധം പുകയുന്നു. കെ.കെ ശൈലജയെ തിരികെ വിളിക്കണമെന്ന ആവശ്യവുമായി പിജെ ആര്‍മിയും രംഗത്തെത്തി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറ്റിയാടിയില്‍ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നാണ് പി.ജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയും കെ.കെ ശൈലജയെ തരംതാഴ്ത്തിയതിനെതിരെ രംഗത്തെത്തിയിരുന്നു. ‘കോപ്പ്’ എന്നായിരുന്നു പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പി.ജെ ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
Post Your Comments