KeralaLatest NewsNews

കെ.കെ.ഷൈലജയെ ‘നൈസായി’ ഒഴിവാക്കിയതിനു പിന്നിലെ കാരണം എടുത്തു പറഞ്ഞ് പിണറായി വിജയന്‍

ഷൈലജ മാത്രമല്ല മന്ത്രിസഭയിലെ എല്ലാവരും മിടുക്കരാണ്

തിരുവനന്തപുരം: പിണറായി വിജയന്റെ തുടര്‍ഭരണത്തില്‍ കെ.കെ ശൈലജയെ മാറ്റി നിര്‍ത്തിയതിനു പിന്നില്‍ വിശദീകരണവുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജയെ മാത്രം നിലനിര്‍ത്തിയാല്‍ പൊതു സമൂഹത്തില്‍ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാര്‍ ആയിരുന്നുവെന്ന സന്ദേശമാണ്. മന്ത്രിമാര്‍ എല്ലാവരും മിടുക്കന്മാരായിരുന്നു. ഭാവിയിലെ നമ്മുടെ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് പിണറായി വിജയന്‍ പറഞ്ഞതോടെ പിന്നെ ആരും എതിരഭിപ്രായം പറഞ്ഞില്ല.

Read Also : ‘ഉറങ്ങിയിട്ടില്ല സാർ, എന്നാൽ പോയി ലേശം ഉറങ്ങിക്കോളൂ, ഗുഡ്നൈറ്റ്’; ശൈലജയെ ഒഴിവാക്കിയതിനെ പരിഹസിച്ച് ശ്രീജിത്…

പുതുമുഖങ്ങള്‍ മന്ത്രിമാരാകുന്നതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഏഴു പേര്‍മാത്രമാണ് ശൈലജ വേണമെന്ന് ആവശ്യപ്പെട്ടത്. കണ്ണൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറി എം വി ജയരാജനും ശൈലജ ടീച്ചറിനൊപ്പമായിരുന്നു. പിണറായിയ്ക്കൊപ്പമുള്ള ഒരു നേതാവ് മാത്രമായിരുന്നു ശൈലജയ്ക്ക് വേണ്ടി വാദമുയര്‍ത്തിയത്. പി സുജാതയും കെ രാജഗോപാലും അടക്കം ഏഴു പേരാണ് ശൈലജയ്ക്ക് വേണ്ടി വാദിച്ചത്.

അതേസമയം, മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ ദേശീയ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button