തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ 21 അംഗ മന്ത്രിസഭയില്‍ ഇത്തവണ ഒരു പ്രത്യേകതയും കൗതുകവുമുണ്ട്. മന്ത്രിസഭയില്‍ ഒരു അമ്മാവനും മരുമകനും. മുഖ്യമന്ത്രി പിണറായി വിജയനാണ് അമ്മാവന്‍. അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയന്റെ ഭര്‍ത്താവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസും ഇത്തവണ മന്ത്രിസഭയില്‍ അംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ റിയാസ് വിവാഹം ചെയ്തത് 2020 ജൂണ്‍ 15നാണ്.
Read Also :നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലെ ജയത്തോടൊപ്പം പി.എ.മുഹമ്മദ് റിയാസ് മന്ത്രി പദവിയിലേക്കും
ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ 12 അംഗ നിയുക്ത മന്ത്രിമാരുടെ പട്ടികയില്‍ ഇത്തവണ എല്ലാവരും പുതുമുഖങ്ങളാണ്. ഇക്കൂട്ടത്തില്‍ മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയനും കെ.രാധാകൃഷ്ണനും മാത്രമാണ് മുന്‍പ് ഭരണപരിചയമുളളത്. പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരുന്ന മൂന്നാമത് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ (1996-01) പിന്നാക്കക്ഷേമ മന്ത്രിയായിരുന്നു കെ.രാധാകൃഷ്ണന്‍. പിന്നീട് അദ്ദേഹം പതിമൂന്നാം നിയമ സഭയുടെ സ്പീക്കറായി.
പുതുമുഖങ്ങളുടെ കൂട്ടത്തില്‍ മന്ത്രി പദവിയിലേക്കെത്തുന്ന പി.എ മുഹമ്മദ് റിയാസിന് പാര്‍ട്ടി ഡിവൈഎഫ്ഐ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കിയാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേപ്പൂരില്‍ നിന്നാണ് ഇത്തവണ റിയാസ് നിയമസഭയിലേക്കെത്തിയത്. 50,000ലധികം റെക്കോഡ് ഭൂരിപക്ഷവുമായാണ് പിണറായി വിജയന്‍ ഇത്തവണ ധര്‍മ്മടത്ത് നിന്നും നിയമസഭയിലെത്തിയതെങ്കില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസിന്റെ അഡ്വക്കേറ്റ് പി.എം നിയാസിനെ 28,747 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എം അബ്ദുള്‍ ഖാദറിന്റെ മകനായി കോഴിക്കോടാണ് മുഹമ്മദ് റിയാസിന്റെ ജനനം. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് സ്‌കൂളില്‍ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോളേജ് പഠനകാലത്ത് ഫറൂഖ് കോളേജിലെ പ്രീ ഡിഗ്രി പ്രതിനിധിയായി.1995ല്‍ യൂണിറ്റ് സെക്രട്ടറിയായി. ഡിഗ്രി കാലത്ത് യൂണിവേഴ്ഡസിറ്റി യൂണിയന്‍ തലപ്പത്തേക്ക് മത്സരിച്ച് വിജയിച്ചു . ഈ സമയമായപ്പോഴേക്കും എസ്എഫ്ഐയുടെ പ്രമുഖ നേതാവായി മുഹമ്മദ് റിയാസ് മാറുകയായിരുന്നു
Post Your Comments