Latest NewsKeralaNews

ഇത് കമ്യൂണിസമല്ല,പിണറായിസം; ശൈലജയെ ഒഴിവാക്കിയതിനെതിരെ പിസി ജോര്‍ജ്

വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിനെ വിമർശിച്ചു ജനപക്ഷ നേതാവ് പി സി ജോര്‍ജ്. കെകെ ശൈലജയെ ഒഴിവാക്കിയതിലൂടെ കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പാക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു.

”2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണ്. ഇത് കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ്.” പിസി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button