ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചെന്ന വിര്‍ശനങ്ങളോട് പ്രതികരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനാവാല. ഇന്ത്യക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ കയറ്റുമതി ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദാര്‍ പൂനാവാലയുടെ പ്രതികരണം.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 2021 ജനുവരിയില്‍ കമ്പനിയുടെ കൈവശം ധാരാളം വാക്‌സിന്‍ ഡോസുകള്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് രോഗികള്‍ എണ്ണം കുറവായിരുന്നുവെന്ന് പൂനാവല വ്യക്തമാക്കി.
വാക്‌സിന്‍ സ്റ്റോക്കുണ്ടായിരുന്നപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഈ പ്രതിസന്ധിയെ നേരിടാന്‍ അത്തരം രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം ആവശ്യമായി വന്നു. അതിനാലാണ് വാക്‌സിന്‍ കയറ്റുമതി ചെയ്തതെന്ന് അദാര്‍ പൂനാവാല ചൂണ്ടിക്കാട്ടി. സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
Post Your Comments