Latest NewsKeralaNews

കെ.ടി ജലീലിനെ കാണുമ്പോള്‍ ഒരു തവണ ‘സര്‍’ എന്ന് വിളിച്ചു കൊടുക്കണം; കുഞ്ഞാലിക്കുട്ടിയോട് അപേക്ഷയുമായി ഫാത്തിമ തഹിലിയ

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പേ ജനരോഷം ഏറ്റുവാങ്ങിയ ഒരു മന്ത്രിസഭയെ ന്യായീകരിച്ചു തളര്‍ന്നുപോയ സൈബര്‍ സഖാക്കളോട് കുഞ്ഞാലിക്കുട്ടിയുടെ ദയവുണ്ടാവണം.'

കോഴിക്കോട് :  നിയമസഭയില്‍ വച്ച്‌ മുന്‍ മന്ത്രി കെടി ജലീലിനെ മുന്‍ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടി ‘സര്‍’ എന്ന് വിളിക്കണമെന്ന അപേക്ഷയുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് എംഎസ്‌എഫ് വൈസ് പ്രസിഡന്റെ പരിഹാസം.

കുഞ്ഞാലിക്കുട്ടിയെ കൊണ്ട് കെ.ടി ജലീലിനെ ‘സര്‍’ എന്ന് വിളിപ്പിക്കണമെന്ന് കുറെ നാളുകളായി സൈബര്‍ സഖാക്കള്‍ നിലവിളിക്കുകയായിരുന്നു എന്നും അവരോടു കുഞ്ഞാലിക്കുട്ടി ദയവ് കാട്ടണം എന്നും ഫാത്തിമ പരിഹാസരൂപേണ പറയുന്നു.

read also: ഇന്ത്യക്കാരുടെ പണം ചെലവാക്കി വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദാര്‍ പൂനാവാല

ഫാത്തിമ തഹിലിയയുടെ പോസ്റ്റ് 

‘കുഞ്ഞാലിക്കുട്ടി സാഹിബിനോട് ഒരപേക്ഷയുണ്ട്.

നിയമസഭയില്‍ വെച്ച്‌ കെ.ടി ജലീലിനെ കാണുമ്ബോള്‍ ഒരു തവണ ‘സര്‍’ എന്ന് വിളിച്ചു കൊടുക്കണം.

കുഞ്ഞാലിക്കുട്ടിയെ കൊണ്ട് കെ.ടി ജലീലിനെ സര്‍ എന്ന് വിളിപ്പിക്കും എന്നായിരുന്നു കുറെ കാലം സൈബര്‍ സഖാക്കളുടെ നിലവിളി. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പേ ജനരോഷം ഏറ്റുവാങ്ങിയ ഒരു മന്ത്രിസഭയെ ന്യായീകരിച്ചു തളര്‍ന്നുപോയ സൈബര്‍ സഖാക്കളോട് കുഞ്ഞാലിക്കുട്ടിയുടെ ദയവുണ്ടാവണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button