ബെംഗളൂരു : വധുവിനൊപ്പം സഹോദരിയെ കൂടി വിവാഹം കഴിച്ച വരൻ അറസ്റ്റിൽ. മുളബാഗിലു സ്വദേശിയായ ഉമാപതി (31) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം വധുവരന്മാരുടെ രക്ഷിതാക്കൾ, വിവാഹം നടത്തിയ പുരോഹിതൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരിലാണ് സംഭവം നടന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ ഉമാപതി വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത ബധിരയും മൂകയുമായ സഹോദരിയെ കൂടി വിവാഹം കഴിക്കണമെന്ന് വധു ആവശ്യപ്പെട്ടത്. സഹോദരിയെ വിവാഹം കഴിക്കാൻ ആരും വരില്ലെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. കോലാറിൽ കഴിഞ്ഞ 7 നടന്ന വിവാഹത്തെക്കുറിച്ച് ശിശുക്ഷേമ സമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
Read Also : ‘ഹൃദയം പൊട്ടുന്ന വേദന ..നന്ദുമഹാദേവ എങ്ങും പോയിട്ടില്ല…’ നന്ദുവിന്റെ അമ്മ ലേഖയുടെ നൊമ്പര കുറിപ്പ്
സഹോദരിമാരുടെ പിതാവ് നാഗരാജപ്പയുടെ വിവാഹവും ഇത്തരത്തിലായിരുന്നു. സുബ്ബമ്മയേയും ഇവരുടെ ബധിരയും മൂകയുമായ സഹോദരി റാണമ്മയെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു.
Post Your Comments