ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയർന്നിരിക്കുന്നു. 4,22,436 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ 2,15,96,512 പേര്‍ രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു
മഹാരാഷ്ട്രയില്‍ ഇന്നലെ 26,616 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. 48,211 പേര്‍ക്കാണ് രോഗ മുക്തി ഉള്ളത്. 516 മരണം. ആകെ കേസുകള്‍ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവില്‍ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 38,603 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേര്‍ രോഗമുക്തരായി. 476 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവില്‍ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Post Your Comments