തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി കെ.കെ. ശൈലജ. തീരുമാനം പാർട്ടിയുടേതാണെന്നും അത് അംഗീകരിക്കുന്നുവെന്നും വിഷയത്തിൽ മറ്റൊന്നും പ്രതികരിക്കാനില്ലെന്നുമായിരുന്നു കെ കെ ശൈലജ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനൊഴിച്ച് മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ട്. പിണറായി ഒഴികെ ബാക്കി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് .ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ. ശൈലജ. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവ് കൂടിയാണ് ശൈലജ.
രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ മന്ത്രിമാരാകും.
Post Your Comments