KeralaLatest NewsNews

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും ആശങ്കയായി കേരളത്തിലെ മരണനിരക്ക്

24 മണിക്കൂറിനിടെ 97 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണനിരക്ക് ഉയരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പ്രതിദിന മരണ സംഖ്യ 100ന് അടുത്തെത്തി. 24 മണിക്കൂറിനിടെ 97 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Also Read: ‘ഇനി ഞാൻ ഉറങ്ങട്ടെ’; കെ കെ ശൈലജയെ പാര്‍ട്ടി വിപ്പ് റോളിലേക്ക് തരംതാഴ്ത്തിയതിൽ പരിഹാസവുമായി സന്ദീപ് വാചസ്പതി

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന മരണസംഖ്യ 80ന് മുകളിലായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്കിലുണ്ടാകുന്ന വര്‍ധനവാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6600 കടന്നു. 6612 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കോവിഡ് വ്യാപനത്തില്‍ കുറവ് ഉണ്ടാകുന്നത് കേരളത്തിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഉണ്ടാകുന്നത് ശുഭസൂചനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button