തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങളാണെന്ന് സൂചന. കുടുംബ സ്വത്ത് ഗണേശ് കുമാര്‍ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു.
സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമില്‍ മാറ്റി നിര്‍ത്താന്‍ തീരുമാനമായത്.
ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഗണേശിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ പേരില്ല എന്നതാണ് വിവാദമായിരിക്കുന്നത്. ഇതിന് പിന്നില്‍ ഗണേശ്‌കുമാറിന് പങ്കുണ്ടെന്ന് സഹോദരിയും ഭര്‍ത്താവും സംശയിക്കുന്നു. കഴിഞ്ഞ മെയ് 15 ന് ഉഷയും ഭര്‍ത്താവു മോഹന്‍ദാസും മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം.വിരമിച്ച ഐഎഎസുകാരനായ മോഹന്‍ദാസിന് പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതുവച്ചായിരുന്നു നീക്കം.
അച്ഛന്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടര്‍ന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛന്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ എത്തിയപ്പോഴും മന്ത്രിയായി. എന്നാല്‍ അച്ഛനും മുന്‍ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയില്‍ അംഗത്വം കിട്ടിയില്ല.
എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ മുഴുവന്‍ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മനോരമയുടെ വാര്‍ത്തയ്ക്കുള്ളിലാണ് ഇതിന്റെ സൂചനകളുണ്ടായിരുന്നത്. ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയ്ഹിന്ദും ആരോപണങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.
Post Your Comments